മുഖ്യമന്ത്രിക്കെതിരായ വധഭീഷണി സന്ദേശം ഗുരുതരം; പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
Representative image
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വധഭീഷണി സന്ദേശം ഗുരുതരമെന്ന് ഹൈക്കോടതി. പ്രതി പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കൊല്ലും എന്നുള്ള ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശങ്ങളയക്കുന്നവർ അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അന്നുതന്നെ ഇത്തരമൊരു സന്ദേശമയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണ്. ഇത്തരം പ്രവർത്തികൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും കോടതി പറഞ്ഞു.