ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ 7.11 കോടി രൂപ വേണമെന്ന് ഊരാളുങ്കൽ; പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

 
Kerala

ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ 7.11 കോടി രൂപ വേണമെന്ന് ഊരാളുങ്കൽ; പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

പരിപാടി നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും തുകയെ ചൊല്ലിയുള്ള പൊരുത്തക്കേടുകൾ ഇരുവിഭാഗത്തിനും ഇതുവരെ പരിഹരിക്കാനായിട്ടില്ല

Aswin AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പ് ചെലവിനെ ചൊല്ലി തിരുവിതാംകൂർ ദേവസ്വം ബോർഡും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും തമ്മിൽ രൂക്ഷമായ പോര്. കരാർ അനുസരിച്ചുള്ള 7.11 കോടി രൂപ ലഭിക്കണമെന്ന നിലപാടിലാണ് ഊരാളുങ്കലിനു കീഴിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ട്രിപ്പിൾ ഐസി. എന്നാൽ 4.99 കോടി രൂപയിൽ കൂടുതൽ തുക അനുവദിക്കാനാവില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

പരിപാടി നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും തുകയെ ചൊല്ലിയുള്ള പൊരുത്തക്കേടുകൾ ഇരുവിഭാഗത്തിനും ഇതുവരെ പരിഹരിക്കാനായിട്ടില്ല. അയ്യപ്പ സംഗമത്തിന്‍റെ നടത്തപ്പിനായി ജിഎസ്ടി അടക്കം 7.11 കോടി ചെലവായെന്നാണ് ട്രിപ്പിൾ ഐസിയുടെ കണക്ക്.

എന്നാൽ ദേവസ്വം ബോർഡിന്‍റെ കണക്ക് പ്രകാരം ഇത് 4.99 കോടി രൂപയാണ്. ദേവസ്വം ബോർഡിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ടെൻഡറില്ലാതെയാണ് പരിപാടി നടത്തിപ്പ് ചുമതല കമ്പനിക്ക് നൽകിയതെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ശരിയായ ചെലവല്ല ഓഡിറ്റർ ഹൈക്കോടതിയിൽ നൽകിയത്. ഇനി മേയ് പകുതിയോടെയേ ഹൈക്കോടതി തുറക്കൂ. ഈ സമയം പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിനാൽ ഈ തുക ഏറ്റെടുത്ത് നൽകുമോയെന്നതാണ് പ്രധാനം.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ