പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

 

File photo

Kerala

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

എസ്പി സക്കറിയ മാത‍്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം

Aswin AM

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും. ഇതു സംബന്ധിച്ച ഡിജിപി ഉത്തരവ് പുറത്തിറങ്ങി. എസ്പി സക്കറിയ മാത‍്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. എഡിജിപി എച്ച്. വെങ്കിടേഷാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളുമായി ബന്ധപ്പെട്ട പരീക്ഷാ നടത്തിപ്പിൽ തങ്ങൾക്ക് തെറ്റുപറ്റിയതായി നേരത്തെ പിഎസ്‌സി വ‍്യക്തമാക്കിയിരുന്നു. 10 ചോദ‍്യങ്ങൾ മൂല‍്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പിഎസ്‌സി പറഞ്ഞിരുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ