Kerala

നടിയെ ആക്രമിച്ച കേസ് : മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്നു ദിലീപ്

ഇരുപത്തിനാലു പേജുള്ള സത്യവാങ്മൂലമാണു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്

Anoop K. Mohan

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്നു നടന്‍ ദിലീപ്. മഞ്ജുവിനെ വിസ്തരിക്കുന്നതിനായി പ്രോസിക്യൂഷന്‍ പറയുന്ന കാരണങ്ങള്‍ വ്യാജമാണെന്നു ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കാവ്യ മാധവന്‍റെ അച്ഛനെയും അമ്മയേയും വിസ്തരിക്കണമെന്നു പറയുന്നതു വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇരുപത്തിനാലു പേജുള്ള സത്യവാങ്മൂലമാണു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. 

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയ്‌സ് ക്ലിപ്പുകളിലെ ശബ്ദം തിരിച്ചറിയാനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. ദിലീപിന്‍റെയും സഹോദരന്‍റെയും സഹോദരി ഭര്‍ത്താവിന്‍റെയും ശബ്ദമാണ് വോയിസ് ക്ലിപ്പിലുള്ളത്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദാംശങ്ങളറിയാന്‍ കാവ്യ മാധവന്‍റെ അച്ഛനെ വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു ദിലീപിന്‍റെ സത്യവാങ്മൂലം. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി