Kerala

അശ്ലീല വെബ്സിരീസിൽ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു: സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

കരാറിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു സംവിധായിക ലക്ഷ്മി ദീപ്തയുടെ വിശദീകരണം

തിരുവനന്തപുരം : അശ്ലീല വെബ്സിരീസിൽ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ ലക്ഷ്മി ദീപ്തയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. അശ്ലീല വെബ്സിരീസിൽ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു എന്നു വെങ്ങാനൂർ സ്വദേശിയായ യുവാവാണു പരാതി നൽകിയിരുന്നത്.

അശ്ലീല ചിത്രമാണെന്നു വ്യക്തമാക്കാതെ അഭിനയിപ്പിക്കുകയും പിന്നീട് കരാർ ഒപ്പിടുകയുമായിരുന്നു. പിന്നീടാണ് ഇത്തരത്തിലുള്ള ചിത്രമാണെന്നു പറഞ്ഞതും, ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചതും. എന്നാൽ കരാറിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു സംവിധായിക ലക്ഷ്മി ദീപ്തയുടെ വിശദീകരണം. സംവിധായികയ്ക്കെതിരെയും സിരീസ് റിലീസ് ചെയ്ത ഒടിടി പ്ലാറ്റ്ഫോമിനെതിരെയും യുവാവ് കേസ് നൽകിയിരുന്നു.

കർശനമായ ഉപാധികളോടെയാണു നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറ് ആഴ്ചത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും, തെളിവുകൾ നൽകാനും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു