Kerala

സുരക്ഷാ ഓഡിറ്റുകൾ ഉടൻ പൂർത്തിയാക്കാൻ മെഡിക്കൽ കോളെജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം

സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്

MV Desk

തിരുവനന്തപുരം: ആശുപത്രി സുരക്ഷാ ഓർഡിനൻസ് പൂർത്തിയാക്കാൻ സർക്കാർ സ്വകാര്യ മെഡിക്കൽ കോളെജുകൾക്കും മെഡിക്കൽ വിദ്യാഭാസ വകുപ്പിനും നിർദേശം. ഒഴാഴ്ച്ചക്കുള്ളിൽ റിപ്പോർട്ടു നൽകാനാണ് നിർദ്ദേശം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറാണ് നിർദേശം നൽകിയിരിക്കുന്നത്.

സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നിയന്ത്രണം വേണം, വാർഡുകളിൽ രോഗിക്ക് ഒപ്പം ഒരാൾ, അത്യാഹിത വിഭാഗത്തിലുള്ള രോഗികള്‍ക്കൊപ്പം രണ്ട് പേർക്കും മാത്രമേ കൂട്ടിരിപ്പിന് അനുമതി നല്‍കാവൂ എന്നാണ് പുതിയ നിര്‍ദേശം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

ഡിജോ കാപ്പൻ അന്തരിച്ചു

എല്‍പിജി സിലിണ്ടർ ബുക്കിങ് രീതിയിൽ മാറ്റം

സ്വർണ വിലയിൽ ചെറിയ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു