എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല 
Kerala

വയനാടിനു കൈത്താങ്ങുമായി എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല

എല്ലാ എൻജിനീയറിങ് കോളെജുകളിലും സാധനങ്ങൾ ശേഖരിക്കാനുള്ള ഡ്രോപ്പ്-ഓഫ് പോയിന്‍റുകൾ

Reena Varghese

ദുരന്തഭൂമിയായി മാറിയ വയനാടിന് കൈത്താങ്ങാകാൻ ആവശ്യമായ എല്ലാ സഹകരണങ്ങളും നൽകാൻ എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല.വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് വിളിച്ചുചേർത്ത അഫിലിയേറ്റഡ് കോളെജുകളിലെ പ്രിൻസിപ്പൽമാരുടെയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെയും വിദ്യാർഥി കോർഡിനേറ്റർമാരുടെയും യോഗത്തിലാണ് സർവകലാശാല എൻഎസ്എസ് യൂണിറ്റുകൾ മുഖേന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർവകലാശാല തീരുമാനിച്ചത്.

ഭക്ഷണം, വസ്ത്രം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ അവശ്യസാധനങ്ങളുടെ ശേഖരണത്തിന് ജില്ലാടിസ്ഥാനത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ മേൽനോട്ടം വഹിക്കും. ശേഖരിച്ച സാധനങ്ങൾ വയനാട് എത്തിച്ച് മതിയായവ സംഭരിച്ചുവെക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങൾ ഒരുക്കും.

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുന്നതിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന അക്കാദമിക് സമൂഹത്തിന്‍റെ പങ്ക് വലുതാണെന്ന് വൈസ് ചാൻസലർ സജി ഗോപിനാഥ് പറഞ്ഞു.

"വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാൻ സർവകലാശാല പ്രതിജ്ഞാബദ്ധരാണ്. ദുരിതബാധിതർക്ക് ആശ്വാസവും സഹായവും നൽകാൻ വിദ്യാർഥികളും ജീവനക്കാരും അധ്യാപകരും ഒന്നിച്ചു പ്രവർത്തിക്കും," അദ്ദേഹം പറഞ്ഞു.

എല്ലാ എൻജിനീയറിങ് കോളെജുകളിലും സാധനങ്ങൾ ശേഖരിക്കാനുള്ള ഡ്രോപ്പ്-ഒഒഫ് പോയിന്‍റുകൾ സ്ഥാപിക്കും.ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസത്തിന് സർവകലാശാല സഹായം നൽകും. അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നേരിട്ട് നേരിട്ട് സംഭാവന നൽകാനും തീരുമാനമായി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്‌കുമാർ ജേക്കബ്, പ്രൊഫ. ജി സഞ്ജീവ്, ഡോ. ബി എസ് ജമുന, എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. എം അരുൺ എന്നിവർ സംസാരിച്ചു.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി