മുഹൂർത്തത്തെ ചൊല്ലി തർക്കം; ബിജെപിക്ക് വേണ്ടി വിട്ടുകൊടുത്ത് എൽഡിഎഫ്

 
Kerala

മുഹൂർത്തത്തെ ചൊല്ലി തർക്കം; ബിജെപിക്ക് വേണ്ടി വിട്ടുകൊടുത്ത് എൽഡിഎഫ്

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെയാണ് സംഭവം

Jisha P.O.

തൃശൂർ: തൃശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീല കൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ശനിയാഴ്ച രാവിലെ ആദ്യം പത്രിക നൽകാനെത്തിയത് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പണം കഴിഞ്ഞ് ഇറങ്ങാൻ വൈകി.

അടുത്ത അവസരം എൽഡിഎഫിനായിരുന്നു. എന്നാൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ പത്രിക സമർപ്പണം നടത്തണമെന്ന് പത്മജ വേണുഗോപാൽ നിർബന്ധം പിടിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി.

ഒടുവിൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തി എൻഡിഎയ്ക്ക് വേണ്ടി എൽഡിഎഫ് മാറി കൊടുത്തു. തുടർന്ന് കൃത്യ മുഹൂർത്തത്തിൽ പത്മജ വേണുഗോപാൽ പത്രിക സമർപ്പിച്ചു. ഇതിന് ശേഷമാണ് എൽഡിഎഫ് പത്രിക സമർപ്പണം നടത്തിയത്.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

വൈദ്യുതി നിയന്ത്രണം തുടരും; 'പവര്‍ കട്ട്' അലര്‍ട്ട് വ്യാഴാഴ്ച മുതൽ‌

എച്ച്പിവി വാക്സിനേഷൻ ക്യാംപയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ