Kerala

ആശുപത്രി സംരക്ഷണ ഓർഡിനൻസ് ഇറക്കും വരെ സമരം

അത്യാഹിത വിഭാഗങ്ങൾ, ഐസിയു, ലേബർ റൂമുകൾ എന്നിവ സേവനങ്ങൾക്ക് സമരം ഉണ്ടാവില്ല. പണിമുടക്ക് ശക്തമായാൽ ഒപികൾ സ്തംഭിക്കാനാണ് സാധ്യത

MV Desk

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഉന്നയിച്ച ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി അനുഭാവ പൂർവം കേട്ടെന്നും ആവശ്യങ്ങളിൽ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു.

ആശുപത്രി സംരക്ഷണ ഓർഡിനൻസ്, ആശുപത്രികൾ സംരക്ഷണ മേഖലകളാക്കൽ എന്നിവയിൽ കൃത്യമായ തീരുമാനമില്ലാതെ നിലപാടിൽ നിന്ന് പിന്തിരിയേണ്ടതില്ലെന്ന നിലപാടിലാണ് ഡോക്‌ടർമാരുടെ സംഘടന. സംസ്ഥാന വ്യാപക സമരത്തിന്‍റെ ഭാഗമായി ഐഎംഎയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിലേക്കും ഇന്ന് മാർച്ച് നടക്കും.

അത്യാഹിത വിഭാഗങ്ങൾ, ഐസിയു, ലേബർ റൂമുകൾ എന്നീ സേവനങ്ങൾക്ക് സമരം ഉണ്ടാവില്ല. പണിമുടക്ക് ശക്തമായാൽ ഒപികൾ സ്തംഭിക്കാനാണ് സാധ്യത. മുഴുവൻ ആരോഗ്യപ്രവർത്തകരും സമരത്തിനൊപ്പമാണെന്ന നിലപാടിലാണ്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ