പിണറായി വിജയൻ

 
Kerala

നിങ്ങൾ ഈ വടിയും നീട്ടി നിൽക്കണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും; വിഴിഞ്ഞം വിഷയത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ

മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തിയതോടെയാണ് പിണറായി വിജയന്‍റെ പ്രതികരണം

Namitha Mohanan

ന്യൂഡൽഹി: വിഴിഞ്ഞം വിഷയത്തിൽ ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവർക്കരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്നുമാണ് പിണറായി പ്രതികരിച്ചത്.

ഡൽഹി കേരള ഹൗസിൽനിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് പുറപ്പെടാനിറങ്ങിയതായിരുന്നു പിണറായി. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഎം രണ്ടുതട്ടില്‍ തുടരുന്നത് സംബന്ധിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.

ഈ ഭിന്നാഭിപ്രായങ്ങളില്‍ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ.പി. ജയരാജന്‍റെ പ്രതികരണം. ഇതിനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും രംഗത്തെത്തി. എന്നാൽ വിവാദമാക്കേണ്ടെന്ന നിലപാടല്ല തനിക്കെന്ന് പ്രതികരിച്ച് തോമസ് ഐസക്കും എത്തി. എന്നാൽ എൽഡിഎഫിൽ ഭിന്നതകളില്ലെന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിനന്ദന്‍റെ നിലപാട്.

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട