ഡോ. ഹാരിസ് ചിറയ്ക്കൽ
file image
തിരുവനന്തപുരം: തന്നിക്കെതിരേ നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡാണെന്നും തനിക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"ഞാന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ്. വീഴ്ചകൾ പരിഹരിക്കപ്പെടണം. എന്നാലേ, ആരോഗ്യമേഖല ഉയര്‍ച്ചയിലേക്കു പോകൂ. വിദഗ്ധ സമിതിക്കു മുന്നിൽ തെളിവ് സഹിതം കാര്യങ്ങൾ ബോധിപ്പിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം."
"മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല. അദ്ദേഹം ഗുരുനാഥനു തുല്യനാണ്. വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. എന്‍റെ കരിയറും ജോലിയും ത്യജിച്ച് അത്രയും റിസ്കെടുത്താണ് ഞാൻ മുന്നോട്ട് വന്നത്. ആരെങ്കിലും എതിർക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചതെങ്കിലും, ജനങ്ങളും ഇടതുപക്ഷപാർട്ടികളുൾപ്പെടെയുള്ളവർ കൂടെ നിന്നു. ഞാൻ ചൂണ്ടിക്കാണിച്ചത് എന്താണോ അത് പരിഹരിക്കുക. അല്ലാതെ ആരോഗ്യവകുപ്പിനെ മോശമാക്കി കാണിക്കുകയല്ല വേണ്ടത്. അതിൽനിന്ന് എല്ലാവരും പിന്മാറണം" - ഡോ.ഹാരിസ് പറഞ്ഞു.