അഞ്ച് വട്ടം ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും; നിയമഭേദഗതി പ്രാബല്യത്തിൽ

 
Kerala

അഞ്ച് വട്ടം ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും; നിയമഭേദഗതി പ്രാബല്യത്തിൽ

നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായാണ് നോട്ടിഫിക്കേഷനിൽ പറയുന്നത്

Namitha Mohanan

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർ‌ക്കെതിരായ നടപടിയിൽ ഭേദഗതി വരുത്തി സർക്കാർ. വർഷത്തിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതാണ് പുതിയ ഭേദഗതി.

സ്ഥിരം നിയമലംഘകരായ ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് അസാധുവാക്കാനുള്ള വ്യവസ്ഥ ഉൾ‌പ്പെടുത്തി റോഡ് ഗതാഗത മന്ത്രാലയം മോട്ടോർ വെഹിക്കിൾ നിയമം ഭേദഗതി ചെയ്തു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിനോ ജില്ലാ ട്രാൻസ്പോർട്ട് ഓഫിലിനോ അയിരിക്കും ലൈസൻസ് റദ്ദാക്കാനുള്ള അധികാരം.

നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായാണ് പുറത്തു വരുന്ന വിവരം. 5 തവണയിലധികം നിയമ ലംഘനം നടത്തിയ വ്യക്തിയെ വിളിച്ചു വരുന്ന അവരുടെ ഭാഗം കേട്ടശേഷം മാത്രമേ നടപടിയെടുക്കൂ. മുൻവർഷങ്ങളിലെ നിയനലംഘനം പരിഗണിക്കില്ലെന്നാണ് വിവരം.

"ഉമ്മൻ ചാണ്ടി എന്‍റെ കുടുംബം ഇല്ലാതാക്കി, വഞ്ചിച്ചു, ദ്രോഹിച്ചു"; ആഞ്ഞടിച്ച് ഗണേഷ് കുമാർ

"പാർട്ടിക്കാര്യത്തിൽ പ്രിയങ്ക ഇടപെടുന്നത് രാഹുലിന് ഇഷ്ടമല്ല"; ഗാന്ധി സഹോദരങ്ങളുടെ കലഹത്തിന്‍റെ ഇരയാണ് താനെന്ന് അസം മുഖ്യമന്ത്രി

യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു; പരാതി നൽകി സഹോദരൻ

ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി

ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു