Representative image 
Kerala

ഉപതെരഞ്ഞെടുപ്പ്; പുതുപ്പള്ളിയിൽ നാലു ദിവസം മദ്യ നിരോധനം

ഡ്രൈ ഡേ കാലയളവിൽ പുതുപ്പള്ളി നിയോജമണ്ഡലത്തിന്‍റെ പരിധിയിൽ ഹോട്ടൽ, ഭോജനശാലകൾ, കടകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ വസ്തുക്കളോ വിൽക്കാനോ, നൽകാനോ വിതരണം ചെയ്യാനോ പാടില്ല

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ മാസം 3,4,5,8 തീയതികളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ മദ്യനിരോധനം(ഡ്രൈ ഡേ) ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ഞായറാഴ്ച വൈകിട്ട് 6 മുതൽ പോളിങ് ദിനമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് 6 വരെയും വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 8ന് പുലർച്ചെ 12 മുതൽ അർധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.

ഡ്രൈ ഡേ കാലയളവിൽ പുതുപ്പള്ളി നിയോജമണ്ഡലത്തിന്‍റെ പരിധിയിൽ ഹോട്ടൽ, ഭോജനശാലകൾ, മറ്റേതെങ്കിലും കടകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ വസ്തുക്കളോ വിൽക്കാനോ, നൽകാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യക്കടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബുകൾ, തുടങ്ങി മദ്യം വിൽക്കുന്ന/വിളമ്പുന്ന മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ ആർക്കും മദ്യം വിൽക്കാനോ വിളമ്പാനോ പാടില്ല. മദ്യം കൈവശം വയ്ക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസൻസുകളുണ്ടെങ്കിലും ക്ലബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കും ഈ ദിവസങ്ങളിൽ മദ്യം നൽകാൻ അനുമതിയില്ല.

വ്യക്തികൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്‍റെ അളവ് ഈ കാലയളവിൽ വെട്ടിക്കുറയ്ക്കുന്നതും ലൈസൻസില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്‌സൈസ് നിയമത്തിലെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നതുമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ എന്നതിനാൽ മണ്ഡലത്തിലെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് 6 വരെയാണ്.

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ