എൻ.വി. വൈശാഖൻ

 
Kerala

ലൈംഗിക ആരോപണ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവിനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്കാണ് എൻ.വി. വൈശാഖനെ തിരിച്ചെടുത്തത്

Aswin AM

തൃശൂർ: ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെ സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വർഷകാലം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിനു ശേഷമാണ് തിരിച്ചെടുത്തിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വൈശാഖനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആദ‍്യ തീരുമാനമുണ്ടായത്.

പിന്നീട് സംസ്ഥാന കമ്മിറ്റിയെ ഈ തീരുമാനം അറിയിക്കുകയും സംസ്ഥാന കമ്മിറ്റി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. സഹപ്രവർത്തക നൽകിയ ലൈംഗികാരോപണ പരാതിയെത്തുടർന്ന് വൈശാഖൻ പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി നേരിട്ടിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ ബ്രാഞ്ച് തലത്തിലേക്കായിരുന്നു തരം താഴ്ത്തിയത്.

ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി; ആരോഗ്യവകുപ്പിന് ആശ്വാസം

സഭയിൽ സ്റ്റാലിനെ അനുകരിച്ച് മാസ് ആക്ഷനുമായി വിജയ്; ഇനി പാട്ടും ഡാൻസും കാണാമെന്ന് ‌വിമർശനം|Video

ഋഷഭ് പന്ത് വീണ്ടും ഡൽഹി ക്യാപ്പിറ്റൽസിൽ, കുൽദീപ് യാദവ് ലഖ്നൗവിലേക്ക്; ഐപിഎല്ലിൽ വലിയ താരകൈമാറ്റം

ഹരിയാന സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ 60 കോടിയുടെ തിരിമറി നടത്തി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത് സിബിഐ

വിവാഹത്തിനു വേണ്ടി കോടികളുടെ കൊട്ടാരവും വിമാനങ്ങളും ഒരുക്കി; വരൻ കൊല്ലപ്പെട്ടു, വധു അറസ്റ്റിൽ