Rahul N Kutty 
Kerala

ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോ​ഗർ രാഹുൽ എൻ. കുട്ടി മരിച്ച നിലയിൽ

രാഹുൽ എൻ. കുട്ടിയുടെ വിയോഗ വാർത്ത ഈറ്റ് കൊച്ചി ഈറ്റ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കു വച്ചത്

MV Desk

കൊച്ചി: പ്രശസ്ത ഫുഡ് വ്ലോ​ഗർ രാഹുൽ എൻ. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴിച രാത്രി ത്രിപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്ലോ​ഗ് കൂട്ടായ്‌മയിലെ വ്ലോ​ഗറായിരുന്നു രാഹുൽ. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് രാഹുൽ.

രാഹുൽ എൻ. കുട്ടിയുടെ വിയോഗ വാർത്ത ഈറ്റ് കൊച്ചി ഈറ്റ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കു വച്ചത്. വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്ക് ഫണ്ട് നൽകുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 50,000 ഡോളറാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. ഇൻസ്റ്റ​ഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി