മാസപ്പടി കേസ്: പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ ഇഡി റെയ്ഡ് പൂർത്തിയായി

 
Kerala

മാസപ്പടി കേസ്: പിണറായി വിജയന്‍റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ് പൂർത്തിയായി

പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ‍്യോഗസ്ഥർക്കെതിരേ കൂവി വിളിച്ച് സിപിഎം പ്രവർ‌ത്തകർ പ്രതിഷേധിച്ചു

Aswin AM

കണ്ണൂർ: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡ് പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ‍്യോഗസ്ഥർ പുറത്തെത്തി. അതേസമയം, മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി റെയ്ഡും പൂർത്തിയായിട്ടുണ്ട്.

പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ‍്യോഗസ്ഥർക്കെതിരേ കൂവി വിളിച്ച് സിപിഎം പ്രവർ‌ത്തകർ പ്രതിഷേധിച്ചു. കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും ഒന്നും കൊണ്ടുപോകുന്നില്ലെന്ന് ഉദ‍്യോഗസ്ഥർ എഴുതി നൽകിയിട്ടുണ്ടെന്ന് എം.വി. ജയരാജൻ പറഞ്ഞു.

മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് 12 ഇടങ്ങളിൽ ഇഡി മിന്നൽ പരിശോധന നടത്തിയത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാൻ‌ സാധ‍്യതയുണ്ടെന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം.

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി; നാഷണൽ ലോ സ്കൂളിലെ പ്രദർശനം റദ്ദാക്കണമെന്ന് എബിവിപി

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്‍റെ ടയർ പെട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു; യാത്രക്കാരിയുടെ കാലൊടിഞ്ഞു

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌