സംസ്ഥാന വ്യാപകമായി എസ്ഡിപിഐ ഓഫിസുകളിൽ ഇഡി റെയ്ഡ്

 

file image

Kerala

സംസ്ഥാന വ്യാപകമായി എസ്ഡിപിഐ ഓഫിസുകളിൽ ഇഡി റെയ്ഡ്

എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പണം നൽകുന്നതും പോപ്പുലർ ഫ്രണ്ടാണെന്നാണ് ഇഡി വ്യക്തമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എസ്ഡിപിഐ ഓഫിസുകളിൽ ഇഡി റെയ്ഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്ക് കൈമാറിയെന്ന ഇഡിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ റെയ്ഡ് നടക്കുന്നത്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയുടെ അറസ്റ്റിനു പിന്നാലെയാണ് ഇഡിയുടെ നടപടി.

പോപ്പുലർ ഫ്രണ്ട് കഡർമാർ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റുട്ട്മാറ്റാൻ ശ്രമിച്ചു. ഹവാലയടക്കമുള്ള മാർഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്‍റെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീർഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകൾ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തി. എന്നിവയാണ് ഇഡിയുടെ കണ്ടെത്തലുകൾ.

എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പണം നൽകുന്നതും പോപ്പുലർ ഫ്രണ്ടാണെന്നാണ് ഇഡി വ്യക്തമാക്കുന്നു. സാമ്പത്തിക ഇടപാടുകളുടെ ബുദ്ധി കേന്ദ്രം എം.കെ. ഫൈസിയാണെന്നും ഇഡി വ്യക്തമാക്കുന്നു. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം എം കെ ഫൈസി കൈപ്പറ്റിയെന്നും ഇഡി കണ്ടെത്തിയിരുന്നു.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി