ശബരിമലയിലെ സ്വർണക്കൊള്ള; അന്വേഷണത്തിന് ഇഡിയും

 
Kerala

ശബരിമലയിലെ സ്വർണക്കൊള്ള; അന്വേഷണത്തിന് ഇഡിയും

അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി വിവര ശേഖരണം ആരംഭിച്ചു

Aswin AM

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി വിവര ശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രത‍്യേക അന്വേഷണ സംഘം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെയാണ് ഇഡിയും ഇതേ കേസിൽ അന്വേഷണത്തിനെത്തുന്നത്.

ദേവസ്വം വിജിലൻസിന്‍റെ റിപ്പോർട്ടുകളും മൊഴിയും ഇഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും ഇസിഐആർ രജിസ്റ്റർ ചെയ്യുന്ന കാര‍്യത്തിൽ തീരുമാനമെടുക്കുക. വൈകാതെ തന്നെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം.

ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പ്രതികളുള്ള കേസിൽ വിശ്വാസ വഞ്ചന, വ‍്യാജരേഖ ചമക്കൽ, കവർച്ച, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒൻപത് ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അതേസമയം, ദ്വാരപാലക ശിൽപ്പങ്ങൾ പരിശോധിക്കുന്ന സമയം സന്നിധാനത്ത് ഹാജരാകണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയോട് ജസ്റ്റിസ് കെ.ടി. ശങ്കരനും നിർദേശിച്ചിട്ടുണ്ട്.

എൽഡിഎഫിന്‍റെ അടിത്തറ ഭദ്രം; കോൺഗ്രസുമായി നീക്കുപോക്കിനില്ലെന്ന് എം.വി. ഗോവിന്ദൻ

എൽഡിഎഫിലെ അതൃപ്തർക്ക് സ്വാഗതം; ഓരോ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി കാർഡ് ഇറക്കിക്കളിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

അരങ്ങേറ്റ മത്സരത്തിൽ അടിപതറി; ബിഗ് ബാഷ് ലീഗിൽ അഫ്രീദിയെ അടിച്ച് തരിപ്പണമാക്കി ന‍്യൂസിലൻഡ് താരം

മെസി ഡൽഹിയിലെത്തി, തടിച്ചുകൂടി ആരാധകർ; മോദിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ‍്യം