Kerala

വ്രതശുദ്ധിയുടെ പുണ്യവുമായി സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഉൾക്കരുത്ത് ഈദുൽ ഫിത്തർ പകരുന്നു

ആത്മസമർപ്പണത്തിന്‍റെയും വ്രതശുദ്ധിയുടെയും ഒരു മാസക്കാലം പിന്നിട്ട് സംസ്ഥാനത്ത് ഇന്നു ചെറിയ പെരുന്നാൾ. വിശുദ്ധ റമദാൻ മാസക്കാലത്തെ അച്ചടക്കമുള്ള ജീവിതത്തിന്‍റെ ചൈതന്യവുമായാണു വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും ഇന്നു പെരുന്നാൾ നമസ്കാരം നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഉൾക്കരുത്ത് ഈദുൽ ഫിത്തർ പകരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

സിപിഎം ഓഫീസിലേക്ക് ബിജെപി പ്രതിഷേധം; സംഘർഷത്തിൽ കലാശിച്ചു

"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

മിന്നൽ പരിശോധന; 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു

‌സുരേഷ് ഗോപിയുടെ ഓഫിസ് അക്രമിച്ചത് അപലപനീയം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്