എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു 
Kerala

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.

എറണാകുളം പിറവം മുളക്കുളത്ത് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രോഗിയെ കൂടാതെ ഡ്രൈവറടക്കം 4 പേർ ആംബുലന്‍സിലുണ്ടായിന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌