Kerala

എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസ്: ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

അന്വേഷണ സംഘം കസ്റ്റഡി കാലാവധി നീട്ടി അപേക്ഷ നൽകിയേക്കില്ല.

MV Desk

കോഴിക്കോട്: എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. അന്വേഷണ സംഘം കസ്റ്റഡി കാലാവധി നീട്ടി അപേക്ഷ നൽകിയേക്കില്ല.

രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിര യുഎപിഎ ചുമത്തിയനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാറൂഖ് സെയ്ഫിക്ക് വേണ്ടി ലീഗൽ എയ്ഡ് ഡിഫന്‍സ് കൗൺസിൽ പി പിതാംബരന്‍ കോടതിയിൽ‌ ഹാജരാകും. ഷാറൂഖിനായി ജാമ്യപേക്ഷയും നൽകിയുരുന്നു.

അതേസമയം, കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. ഇതിനുമുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കും. ഷാറൂഖ് സെയ്ഫിയുടെ സംസ്ഥാനാന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍ഐഎ അന്വേഷിക്കും.

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്നും കിണറ്റിൽ വീണു മരിച്ചു

അനിൽ അംബാനിയുടെ 3,000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: ട്രംപ്

ലോകകപ്പ് ജേത്രികൾക്ക് സമ്മാനം 51 കോടി രൂപ