Kerala

എലത്തൂർ ട്രെയിന്‍ തീവെയ്പ്പ്: പ്രതി ഷാറൂഖ് സെയ്ഫിനെതിരെ കൊലക്കുറ്റം ചുമത്തി

ഇതിനിടയിൽ കേസ് അന്വേഷണത്തിനായി എന്‍ഐഎ സംഘം കോഴിക്കോട് എത്തിയതായും റിപ്പോർട്ടുണ്ട്.

MV Desk

കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെതിരെ കൊലകുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. 3 പേരുടെ മരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായാണ് റിമാന്‍ഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പ്രതിക്കെതിരെ നിലവിൽ യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് വിവരം.

ഇതിനിടയിൽ കേസ് അന്വേഷണത്തിനായി എന്‍ഐഎ ഉന്നത സംഘം കോഴിക്കോട് എത്തിയതായും റിപ്പോർട്ടുണ്ട്. ഡിഐജി മഹേഷ് കുമാർ കാളിരാജ് ഉൾപ്പടെയുള്ള ഉന്നത ഉദ്യേഗസ്ഥരാണ് സംഘത്തിലുള്ളത്. പ്രതിയെ വിശദമായി എന്‍ഐഎ സംഘം ചോദ്യംചെയ്യും.

അതേസമയം, കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. തുടർന്ന് ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിയിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന വിദഗ്‌ധ ഡോക്‌ടർമാരുടെ റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ ഡിസ്ചാർജ് ചെയ്യാന്‍ മെഡിക്കൽ ബോർഡിന്‍റെ തീരുമാനിക്കുകയായിരുന്നു.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി