വീണ്ടും തിരിച്ചടി!! സംസ്ഥാനത്ത് വൈദ്യുതി സർചാർജ് തുടരും Representative image
Kerala

വീണ്ടും തിരിച്ചടി!! സംസ്ഥാനത്ത് വൈദ്യുതി സർചാർജ് തുടരും

യൂണിറ്റിന് 10 പൈസ വച്ച് പിരിക്കുന്നത് തുടരും.

Ardra Gopakumar

തിരുവനന്തപുരം: ഫെബ്രുവരിയിലും വൈ​ദ്യു​തി സർചാർജ് തുടരാൻ കെഎസ്ഇബി തീരുമാനം. കെഎസ്ഇബി സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയുമാണ് ഇപ്പോൾ സർച്ചാർജായി ഈടാക്കുന്നത്. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കുന്നത് തുടരും.

2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക​ ബാധ്യതയുണ്ട്. അതാണ് അടുത്ത മാസം സ്വന്തം നിലയിൽ സർചാർജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.