കുഴഞ്ഞു വീണ ആന 
Kerala

വെ​ട്ടി​ക്കാ​ട്ട് ച​ന്ദ്ര​ശേ​ഖ​ര​ൻ ചരിഞ്ഞു

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള ച​ന്ദ്ര​ശേ​ഖ​ര​നെ വി​ശ്ര​മം ന​ൽ​കാ​തെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു

MV Desk

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച കൊ​മ്പ​ൻ ച​രി​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വെ​ട്ടി​ക്കാ​ട്ട് ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ശ​നാ​യി വീ​ണ ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും എ​ഴു​ന്നേ​ൽ​പ്പി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ ച​രി​യു​ക​യാ​യി​രു​ന്നു. ആ​ന​യ്ക്ക് പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള അ​വ​ശ​ത​യാ​യി​രു​ന്നു​വെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള ച​ന്ദ്ര​ശേ​ഖ​ര​നെ വി​ശ്ര​മം ന​ൽ​കാ​തെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ൽ കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി വെ​ട്ടി​ക്കാ​ട്ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ ആ​ന​യാ​ണു ച​ന്ദ്ര​ശേ​ഖ​ര​ൻ. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം 57 വ​യ​സാ​ണു പ്രാ​യം. 1988 ലാ​ണ് ആ​ന​യെ മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ നാ​ട്ടു​കാ​ർ വെ​ട്ടി​ക്കാ​ട്ട് ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കി​രു​ത്തി​യ​ത്.

ച​ന്ദ്ര​ശേ​ഖ​ര​നെ​യും ഓ​മ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ലെ മ​ണി​ക​ണ്ഠ​ൻ എ​ന്ന കൊ​മ്പ​നെ​യു​മാ​ണു ദേ​വ​സ്വം ബോ​ർ​ഡ് ചെ​ങ്ങ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു നി​യോ​ഗി​ച്ചി​രു​ന്ന​ത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്