Kerala

എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് കണ്ണൂർ സ്വദേശിക്ക്

എസ് സി വിഭാഗത്തിൽ നിന്നും എസ്. ചേതനയും എസ്‌ടി വിഭാഗത്തിൽ നിന്ന് ഏദൻ വിനോദും ആദ്യ സ്ഥാനങ്ങളിലെത്തി

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കണ്ണൂരിൽ നിന്നുള്ള സഞ്ജയ് പി. മല്ലാറിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ആഷിഖിന് രണ്ടാം റാങ്കും ഫ്രഡി ജോർജ് റോബിന് മൂന്നാം റാങ്കും ലഭിച്ചു.

എസ് സി വിഭാഗത്തിൽ നിന്നും എസ്. ചേതനയും എസ്‌ടി വിഭാഗത്തിൽ നിന്ന് ഏദൻ വിനോദും ആദ്യ സ്ഥാനങ്ങളിലെത്തി. വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്തു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.

2023 മേയ് 17 നാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തിയത്. മൂല്യനിർണയത്തിനു ശേഷം പ്രവേശന പരീക്ഷയുടെ സ്‍കോർ മേയ് 31നു പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.

നിയമവിരുദ്ധമെന്ന് കണ്ടാൽ മുഴുവൻ പ്രക്രിയയും റദ്ദാക്കും; എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

കിളിമാനൂരിൽ 59 കാരനെ കാറിടിച്ച് കൊന്ന എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; 20 ഓളം കുട്ടികൾക്ക് പരുക്ക്

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്