EP Jayarajan  file
Kerala

ലീഗിനെ ഭയപ്പെടുത്തി നിർത്താനാവില്ല, അതൃപ്തി പരസ്യമാക്കുന്നില്ലെന്ന് മാത്രം; ഇ.പി ജയരാജൻ

പലസ്തീൻ വിഷയത്തിൽ ശശി തരൂർ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി

MV Desk

കണ്ണൂർ: മുസ്ലീം ലീഗ് യുഡിഎഫിൽ നിന്ന് അകലുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് തെറ്റായ വഴിയിലാണെന്ന് ലീഗിന് അഭിപ്രായമുണ്ട്. അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിനെ അധിക കാലം ഭയപ്പെടുത്തി ഒപ്പം നിർത്താനാവില്ല. പലസ്തീൻ വിഷയത്തിൽ ശശി തരൂർ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടിയിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ എതിർപ്പാണുള്ളത്. ഇനിയും കോൺഗ്രസിനൊപ്പം നിൽക്കണമോയെന്ന് ലീഗ് തീരുമാനിക്കണം. സിപിഎം നയങ്ങളോട് ലീഗ് അണികളിലും നോതാക്കളിലും അനുകൂലമായ മാറ്റമുണ്ടെന്നും എൽഡിഎഫിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും ഇ.പി വ്യക്തമാക്കി.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്