E.P. Jayarajan  
Kerala

ലഹരി ഇല്ലാത്ത പാനീയമായി കള്ളിനെ കാണണം, ചെറുപ്പക്കാർ കള്ളുചെത്താൻ തയാറാവുന്നില്ല; ഇ.പി. ജയരാജൻ

''ചെറുപ്പക്കാരൊന്നും കള്ളു ചെത്തിലേക്ക് ഇറങ്ങുന്നില്ല. കയ്യിലും കാലിലുമുള്ള തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാരണം.''

MV Desk

കോഴിക്കോട്: ഒളിസങ്കേതത്തിൽ പോവുന്നതു പോലെയാണ് ആളുകൾ കള്ളുഷാപ്പിൽ പോവുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഇത് മാറണമെന്നും മദ്യ നയം മാറുന്നതോടെ ഈ മേഖലയിൽ വലിയ ജോലി സാധ്യതയുണ്ടെന്നും പ്രതികരിച്ചു. എൽഡിഎഫിന്റെ ‘മണിപ്പുരിനെ രക്ഷിക്കൂ’ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട് ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിപ്രായം പറയാനുണ്ടാവുമെന്നും അവർ പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

''നയം മാറിയതോടെ വലിയ തൊഴിൽ സാധ്യതകളാണ് തുറക്കുന്നത്. ആധുനിക കാലഘട്ടിത്തിന്‍റെ രീതിയിലേക്ക് കള്ളു ഷാപ്പുകൾ മാറണം. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാവില്ല. അഭിപ്രായം പറയുന്നതിനെ നിരാകരിക്കുന്നില്ല. കള്ളുചെത്ത് തൊഴിലാളികൾക്ക് പൂർണസംരക്ഷണം ഉറപ്പാക്കും. ലഹരിയില്ലാത്ത പാനിയമായി കള്ളിനെ കാണണം.''

''ചെറുപ്പക്കാരൊന്നും കള്ളു ചെത്തിലേക്ക് ഇറങ്ങുന്നില്ല. തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ല. കയ്യിലും കാലിലുമുള്ള തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ലെന്നാണ് കാരണം. ബോധവത്ക്കരണം കൊണ്ടേ ഇതിനെ മാറ്റാനാവൂ. നയവുമായി ബന്ധപ്പെട്ട് എഐടിയുസിക്ക് എതിർപ്പുണ്ടെങ്കിൽ ചർച്ച നടത്താം.'' - എന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹോംഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെ പൂട്ടി സൺറൈസേഴ്സ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്