ഇ.പി. ജയരാജൻ
file image
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി രവദ ചന്ദ്രശേഖറിനെ നിയമിച്ചതിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് നിയമനം നടത്തിയതെന്നും ഡിജിപിയെയും ഐജിയെയും നിയമിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായ നടപടി ക്രമങ്ങൾ പാലിച്ചാണ് നിയമനം നടത്തിയതെന്ന് പറഞ്ഞ ഇപി കൂത്തുപറമ്പ് സംഭവം നടന്നിട്ട് കാലമെത്രയായെന്നും ചോദിച്ചു. ഐപിഎസ് ട്രെയിനിങ് പൂർത്തിയായി രവത ചന്ദ്രശേഖർ ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസമായിരുന്നു കൂത്തുപറമ്പിൽ വെടിവയ്‌പ്പുണ്ടായത്.
നേരത്തെ രവദ ചന്ദ്രശേഖറിന്‍റെ നിയമനത്തിൽ പ്രതകരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. പൊലീസ് മേധാവിയായി വരാൻ പറ്റിയ ആൾ എന്ന നിലയ്ക്കാണ് രവദ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തതെന്നും വെടിവയ്പ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ആളല്ല രവദ ചന്ദ്രശേഖറെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.