Kerala

ഇപോസ് തകരാറിൽ: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി

ഏപ്രിൽ മാസത്തിൽ മുൻഗണനാ വിഭാഗമായ മഞ്ഞ കാർഡുടമകൾക്ക് 97 ശതമാനവും പിങ്ക് കാർഡ് ഉടമകൾക്ക് 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനം തകരാറിലായതുമൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് വിതരണം പുനസ്ഥാപിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ഏപ്രിൽ മാസത്തിൽ മുൻഗണനാ വിഭാഗമായ മഞ്ഞ കാർഡുടമകൾക്ക് 97 ശതമാനവും പിങ്ക് കാർഡ് ഉടമകൾക്ക് 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.