ചപ്പാത്ത് റോഡ് വൃത്തിയാക്കുന്നു 

 
Kerala

ഭയന്നു വിറച്ച് കൂട്ടിക്കൽ-കൊക്കയാർ നിവാസികൾ|വീഡിയോ

കൊടുങ്ങ മേഖലയിൽ ഉരുളു പൊട്ടൽ , കരകവിഞ്ഞ് കൊക്കയാറും പുല്ലകയാറും

Reena Varghese

കൂട്ടിക്കൽ സുധാകരൻ

കൂട്ടിക്കൽ: ഇന്നലെ ഉച്ച കഴിഞ്ഞ് ആരംഭിച്ച കനത്ത മഴ കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തുകളിൽ കനത്തനാശം വിതച്ചു. 2021 ഒക്റ്റോബർ 16 ലെ വെള്ളപ്പൊക്കത്തിലും ഉരുളു പൊട്ടലിലും 28 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.

രാത്രി12 മണിയോടെ കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തിന്‍റെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയിരുന്നു. ഇടുക്കി ജില്ലയിലെ കൊക്കയാറും പാപ്പാനിത്തോടും മണിമലയാറിന്‍റെ പ്രധാന കൈവഴിയായ പുല്ലകയാറും താളുങ്കൽ തോടും നിറഞ്ഞൊഴുകി.

നിറഞ്ഞു കവിഞ്ഞ് പുല്ലകയാർ

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൂട്ടിക്കൽ പഞ്ചായത്തിൽ നാലു ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ച് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ദുരിതബാധിതരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് 2മണിക്ക് കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിൽ സാഹചര്യം വിലയിരുത്തുന്നതിനും ദുരിതാശ്വാസപ്രവർത്തനങ്ങൽഏകോപിപ്പിക്കുന്നതിനുമായി സർവ്വകകക്ഷിയോഗം ചേർന്നു.

കൊടുങ്ങ,മുക്കുളം തുടങ്ങിയ മേഖലയിലും വെമ്പാവയിലും ഞർക്കാടും ഉരുൽപൊട്ടലുകൾ ഉണ്ടായി. നിരവധി കുടുംബങ്ങളാണ് ഇവിടെ ഉരുളു പൊട്ടലിന്‍റെ ദുരിതങ്ങൾ അനുഭവിക്കുന്നത്. ഇന്നലെ മുതൽ ഉണ്ടായ ഉരുളുപൊട്ടലുകളിൽ ആൾനാശമുണ്ടായിട്ടില്ല എന്നതാണ് ഏകാശ്വാസം.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ