പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്

 
Kerala

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്

സ്കൂൾ പരിസരത്ത് നിന്നും 4 സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്

Namitha Mohanan

പാലക്കാട്: പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. മൂത്താൻ ദേവി വിദ്യാനികേതൻ സ്കൂളിന് പരിസരത്താണ് സംഭവം. പത്തു വയസുകാരന് പരുക്കേറ്റു.

സ്കൂൾ പരിസരത്ത് നിന്നും 4 സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.

ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

കേരളത്തിൽ 26 വരെ മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,520 രൂപ വർധിച്ചു

ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠ; സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

അൾട്രാവയലറ്റ് രശ്മികൾ; സംസ്ഥാനത്ത് 8 സ്ഥലങ്ങളിൽ യെല്ലോ അലർട്ട്