Kerala

കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസ്: പ്രതി അനിൽകുമാർ പിടിയിൽ

മെഡിക്കൽ കോളെജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായിരുന്ന അനിൽകുമാർ കേസിൽ ഉൾപ്പെട്ടതോടെ സസ്പെൻഷനിലായിരുന്നു

MV Desk

കളമശേരി: എറണാകുളം ഗവൺമെൻ്റ്  മെഡിക്കൽ കേളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ്സിലെ ഒന്നാം പ്രതി ആലപ്പുഴ ശ്രീഗണേശം എ.അനിൽകുമാർ (53) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ഐ പി എസിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരൻ ഐ പി എസിൻറ മേൽ നോട്ടത്തിൽ തൃക്കാക്കര അസിസ്റ്റൻറ്' പോലിസ് കമ്മിഷണർ പി.വി.ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  പ്രതി ഒളിവിൽ താമസിച്ചിരുന്ന തമിഴ്നാട് മധുരയിൽ നിന്നുമാണ്  ഇന്നലെ പുലർച്ചെ പോലീസ് പിടികൂടി തൃക്കാക്കര അസിസ്റ്റൻറ് പോലിസ് കമ്മിഷണറുടെ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കളമശേരി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കളമശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സന്തോഷ്,  പോലീസ് സബ് ഇൻസ്പെക്ടർമാരായ അരുൺ കുമാർ, റോബർട്ട്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാൻറിമോൻ, രാഹുൽ, സിവിൽ പോലീസ് ഓഫീസർ നിജിൽ കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം