Kerala

തിങ്കളാഴ്ച വരെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് വിദ്യ

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് ഇമെയിൽ വഴിയാണ് പൊലീസിനെ അറിയിച്ചത്

MV Desk

കാസർകോഡ്: കരിന്തളം ഗവ. കോളെജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ. വിദ്യ. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹാജരാകാൻ സാധിക്കില്ലെന്ന് ഇമെയിൽ വഴിയാണ് പൊലീസിനെ അറിയിച്ചത്.

അട്ടപ്പാടി ഗവ.കോളെജിലെ വ്യാജരേഖ കേസിൽ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി, മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. തുടർന്നാണ് നീലേശ്വരം പൊലീസ് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ സാഹചര്യത്തിൽ ഹാജരാകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിദ്യ ഇമെയിൽ അയക്കുകയായിരുന്നു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ