എഫ്സിആർഎയെക്കുറിച്ച് മിണ്ടരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി വന്നാലും നിലപാട് ഇനിയും പറയും; സഭാ മുഖപത്രം

 
Kerala

എഫ്സിആർഎയെക്കുറിച്ച് മിണ്ടരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി വന്നാലും നിലപാട് ഇനിയും പറയും; സഭാ മുഖപത്രം

"എല്ലാവർക്കും വേണ്ടി എന്നപേരിൽ പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ചരിത്രവുമുണ്ട്"

Namitha Mohanan

തിരുവനന്തപുരം: ബിജെപി നേതാക്കളായ പി.സി. ജോർജിനും ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. മുഖപ്രസംഗത്തിലൂടെയാണ് ദീപിക മറുപടി നൽകിയത്.

"എഫ്സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്. സഭയ്ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം, ഇരുമ്പുമറയിലെ ഉൻമൂലനത്തെ വിമർശിച്ച മാർപ്പപ്പയെ സ്റ്റാലിൻ പുച്ഛിച്ചത് പോപ്പിനെത്ര കുമ്മിണിപ്പട്ടാളമുണ്ട് എന്ന് ചോദിച്ചാണ്.

കേരളത്തിലെ കവലച്ചട്ടമ്പിമാർ പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന്. അധികാര മുഷ്കിൽ മനുഷ്യത്വത്തിന്‍റെ കഴുത്ത് ഞെരിക്കാൻ ശ്രമിച്ചവർ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റ് ഇപ്പോഴും കിടപ്പുണ്ടെന്നും കേരളത്തിലും ഇതിന് പ്രസക്തിയുണ്ട്. എല്ലാവർക്കും വേണ്ടി എന്നപേരിൽ പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയചരിത്രവുമുണ്ട്. ഭീഷണി വേണ്ട വാ മൂടി കെട്ടാൻ ആകില്ല ഇനിയും പ്രതികരിക്കും" എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മുഖപ്രസംഗത്തിൽ പറയുന്നത്.

ബിജെപി നേതാക്കളായ ഷോൺ ജോർജും, പി.സി. ജോർജും രൂക്ഷ വിമർശനമാണ് സഭയ്ക്കെതിരേയും ദീപികയ്ക്കെതിരേയും ഉയർത്തിയത്. സഭയ്ക്കു ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.

ശ്രീനന്ദയുടെ മരണത്തിൽ അസ്വഭാവികതയില്ല; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കാർഗിൽ ഹീറോ ഇനി ഓർ‌മ്മ; സോനം വാങ്ചുക്ക് അന്തരിച്ചു

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം

ചരിത്രം നേട്ടം; ചന്ദ്രയാത്ര കഴിഞ്ഞ് ആർട്ടെമിസ് 2 സംഘം ഭൂമിയിലെത്തി

വോട്ട് ചെയ്ത് കഴിഞ്ഞ് ഹൽ‌വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് കന്നി വോട്ടര്‍ പരാതി നൽകി