Kerala

സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ കൂടി അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. പൈലറ്റ് ഉൾപ്പടെ പതിനൊന്നു പേർക്ക് ഒരേ സമയം ഹെലികോപ്റ്ററിൽ യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം,ദുരന്ത മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സർക്കാർ ഹെലികോപ്റ്റർ വാടകക്കെത്തിച്ചത്.ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത