ധനമന്ത്രി കെ.എൻ . ബാലഗോപാൽ 
Kerala

ലോട്ടറിയിൽ നിന്ന് സർക്കാരിന് കിട്ടുന്നത് ചെറിയ തുക: മന്ത്രി ബാലഗോപാൽ

ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയെന്ന നിലയിൽ ലോട്ടറിയുടെ പ്രാധാന്യം വലുതാണെന്നും ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ലോട്ടറി വിൽപ്പനയിൽ നിന്ന് ചെറിയ തുക മാത്രമാണ് സർക്കാരിന് കിട്ടുന്നതെന്ന് ധനമന്ത്രി കെ.എൻ . ബാലഗോപാൽ. ലോട്ടറിയുടെ ആകെ വിൽപ്പനയിൽ മൂന്നു ശതമാനം മാത്രമാണ് സർക്കാരിന് വരുമാനമായി ലഭിക്കുക. കാരുണ്യ ബെനവലന്‍റ് ഫണ്ട് പോലുള്ള കാര്യങ്ങൾക്കായാണ് ഈ പണം പ്രധാനമായും ഉപയോഗിക്കുക. എന്നാൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയെന്ന നിലയിൽ ലോട്ടറിയുടെ പ്രാധാന്യം വലുതാണെന്നും ധനമന്ത്രി പറഞ്ഞു.

എഴുപത്തിയഞ്ച് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഓണം ബംപർ ഇനത്തിൽ വിറ്റഴിച്ചത്. അഞ്ചര ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്നുണ്ട്. ഒരു ലക്ഷത്തോളം വരുന്ന ‍ഏജന്‍റുമാർക്കും പണം ലഭിക്കും. അതു കൊണ്ടു തന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് ലോട്ടറിയെന്നും മന്ത്രി പറഞ്ഞു.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു