.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
KN Balagopal- Kerala Finance Minister file
Kerala

കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കെജ്‌ വേണം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

നിലവിലെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ടു​വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ്‌ കേരളം തേടിയത്‌

Namitha Mohanan

തിരുവനന്തപുരം:​ കേരളത്തിന്‌ കേ​​ന്ദ്രം 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത്‌ അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം- കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രീ ബജറ്റ്‌ ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാ​​ണ്‌ ഈ ​ആവശ്യം ഉന്നയിച്ചത്‌.

മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്‌റ്റാർട്ടപ്പ്‌, നൂതനത്വം തുടങ്ങിയ മേഖലയിൽ അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്‌. അവ നിലനിർത്താനും കൂടുതൽ മുന്നേറാനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്‌. നിലവിലെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ടു​വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ്‌ കേരളം തേടിയത്‌.

പബ്ലിക്‌ അക്കൗണ്ടിലെ തുകയും സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും സംസ്ഥാന ​കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തി, വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ്‌ വരുത്തുന്നു. ഇതുമൂലം ഈ​ ​​വർഷവും അടുത്ത​​ വർഷവും 5,710 കോടി രൂപ വീതമാണ്‌ വായ്‌പയിൽ കുറയുന്നത്‌. കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈ​​ ​വർഷത്തെയും അടുത്ത ​​വർഷത്തെയും വായ്‌പാനുവാദത്തിൽ​​ നിന്ന്‌ കുറയ്‌ക്കുക​​ എ​ന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ, ദേശീയപാതാ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്‍റെ ചെലവിന്‍റെ 25 ശതമാനമായ ഏതാണ്ട്‌ 6,000 കോടി രൂപ നൽകേണ്ടി ​​വന്ന ഏക സംസ്ഥാനവും കേരളമാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിന്‌ തുല്യമായ തുക ഈ​​ ​വർഷം ഉപാധിരഹിതമായി കടം എടുക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പത്താം ധനകാര്യ ക​മ്മി​ഷൻ ശുപാർശ ചെയ്‌ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാന വരുമാനത്തിൽ വലിയ കുറവുണ്ടായി. ജിഎസ്‌​ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും റവന്യു കമ്മി ഗ്രാന്‍റ് അവസാനിക്കുന്നതും കടം എടുക്കുന്നത്‌ വലിയതോതിൽ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കെജ്‌ തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം.

ഒപ്പം, ഈവർഷത്തെ കടമെടുപ്പ്‌ പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ്‌ അനുവാദവും ഉറപ്പാക്കണം. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്‌പ ഈ​​ ​വർഷത്തെയും അടുത്ത ​​വർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്‌ടിയിലെ കേന്ദ്ര - സംസ്ഥാന നികുതി പങ്കു​വയ്‌ക്കൽ അനുപാതം നിലവിലെ 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഹോട്ടലുകൾക്ക് ആശ്വാസം, വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം

"അധികാരത്തിൽ വന്നാൽ പ്രധാന പരിഗണന മത്സര രംഗത്തുനിന്ന് മാറി നിൽക്കുന്നവർക്ക്": കെ.സി. വേണുഗോപാല്‍

പോയ പോലെ തിരിച്ചെത്തി! രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി