Kerala

കിൻഫ്ര പാർക്കിൽ തീപിടിത്തം; ഫയർമാൻ മരിച്ചു

കെട്ടിടം പൂർണമായി കത്തിനശിച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്നു സംഭരണ കേന്ദ്രമായിരുന്നു ഇത്

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സിന്‍റെ ചാക്ക യൂണിറ്റിലെ ഫയർമാൻ രഞ്ജിത്ത് രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചു. കെട്ടിത്തിന്‍റെ ഭാഗം രഞ്ജിത്തിനു മേലേക്ക് ഇടിഞ്ഞു വീണതാണ് മരണകാരണമായത്.

രാത്രി 1.30 ഓടെയാണ് കെട്ടിടത്തിൽ തീപടർന്നത്. ഈ കെട്ടിടം പൂർണമായി കത്തിനശിച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്നു സംഭരണ കേന്ദ്രമായിരുന്നു ഇത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു.

ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. 1.22 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി