തിരുവല്ല ബിവറേജസ് ഗോഡൗണിൽ തീപിടിത്തം; വൻ നാശനഷ്ടം

 

symbolic image

Kerala

തിരുവല്ല ബിവറേജസ് ഗോഡൗണിൽ തീപിടിത്തം; വൻ നാശനഷ്ടം

ജവാൻ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്.

നീതു ചന്ദ്രൻ

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർ‌ത്തിക്കുന്ന കെട്ടിടത്തിൽ തീ പടർന്ന് വൻ നാശനഷ്ടം. ജവാൻ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്. കെട്ടിടം പൂർണമായും കത്തിയമർന്നുവെന്നാണ് റിപ്പോർട്ടുകൾ.

ചങ്ങനാശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി. ഗോഡൗണിന് സമീപത്തായി മദ്യ നിർമാണ യൂണിറ്റുമുണ്ട്. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടന്നിരുന്നു. അവിടെ നിന്നും തീ പടർന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും