ബംഗളൂരു മെഡിക്കൽ കോളെജിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത‍്യം 
Kerala

ബംഗളൂരു മെഡിക്കൽ കോളെജിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത‍്യം

ന‍്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്നു

ബംഗളൂരു: ബംഗളൂരുവിലെ സ്വകാര‍്യ മെഡിക്കൽ കോളെജിലുണ്ടായ തീപിടിത്തതിൽ മലയാളി യുവാവിന് ദാരുണാന്ത‍്യം. പുനലൂർ സ്വദേശി സുജയ് സുജാതൻ (36) ആണ് മരിച്ചത്. ന‍്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്നു. ബംഗളൂരു മതിക്കരയിലെ എംഎസ് രാമയ്യ മെഡിക്കൽ കോളെജിൽ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

കഴിഞ്ഞ രണ്ടാഴ്ച്ചയായി സുജയ് ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. തീപിടിത്തമുണ്ടായ സമയത്ത് സുജയിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. ഷോർട്ട് സർക‍്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു