ബേപ്പൂരിൽ മത്സ്യ ബന്ധന ബോട്ടിന് തീപിടിച്ചു; 2 പേർക്ക് പൊള്ളലേറ്റു 
Kerala

ബേപ്പൂരിൽ മത്സ്യ ബന്ധന ബോട്ടിന് തീപിടിച്ചു; 2 പേർക്ക് പൊള്ളലേറ്റു

ബേപ്പൂര്‍ ഹാര്‍ബറില്‍ അല്‍ഫിഷറീസ് എന്ന ബോട്ടാണ് കത്തിനശിച്ചത്

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യ ബന്ധന ബോട്ടിന് തീപിടിച്ച് 2 പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരുടെയും ശരീരത്തിന്‍റെ 70 ശതമാനത്തോളം പൊള്ളലേറ്റു. ഇരുവരും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ട് പൂർണമായും കത്തി നശിച്ചു.

ബേപ്പൂര്‍ ഹാര്‍ബറില്‍ അല്‍ഫിഷറീസ് എന്ന ബോട്ടാണ് കത്തിനശിച്ചത്. മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ബോട്ടിന്‍റെ എഞ്ചിനില്‍ തീ പടര്‍ന്നത്. മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടം.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു