Kochi Metro Picasa
Kerala

കനത്ത മഴയിൽ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡുകളും ടാർപ്പോളിനും മറിഞ്ഞു വീണു; കൊച്ചി മെട്രൊ സർവീസ് തടസപ്പെട്ടു

ഇതിനു പിന്നാലെ എറണാകുളം സൗത്ത് - കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രൊ ട്രാക്കിലേക്ക് ടാർപ്പോളിൻ പറന്നു വീണു

Namitha Mohanan

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രൊ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. കലൂർ മെട്രൊ സ്റ്റേഷനും ടൗൺ ഹോളിനുമിടയിലാണ് അപകടം. ഇതേത്തുടർന്ന് ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

ഇതിനു പിന്നാലെ എറണാകുളം സൗത്ത് - കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രൊ ട്രാക്കിലേക്ക് ടാർപ്പോളിൻ പറന്നു വീണു. ഇതോടെ ഇതുവഴി ഇരുഭാ​ഗത്തേക്കുമുള്ള മെട്രൊ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ടാർപോളിൻ മാറ്റിയശേഷമാണ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി