Representative Image 
Kerala

തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യ വിഷബാധ; എറണാകുളം ആർ‌ടിഒ ചികിത്സയിൽ

ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്

MV Desk

തൃക്കാക്കര: എറണാകുളം തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യ വിഷബാധ. എറണാകുളം ആർടിഒ അനന്തകൃഷ്‌ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കളക്‌ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ഇരുവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം. ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു.ഹോട്ടലിൽ നിന്നും കഴിച്ച ചട്നിയാണ് പ്രശ്മമായതെന്ന് ഡോക്ടർ പറഞ്ഞു. ആർടിഒയുടെ പരാതിയിൽ ഭക്ഷ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി