സി.പി. ബാവ ഹാജി

 
Kerala

വിദേശയാത്ര വാഗ്ദാനം; മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റിനെതിരേ കേസ്

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവയുടെ ലംഘനം നടത്തിയെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തത്

Namitha Mohanan

മലപ്പുറം: തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി. ബാവ ഹാജിക്കെതിരേ പൊലീസ് കേസ്. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവയുടെ ലംഘനം നടത്തിയെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തത്.

തവനൂർ യുഡിഎഫ് സ്ഥാനാർഥി ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് 15 ദിവസത്തെ യാത്ര വാഗ്ദാനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് കൂടുതൽ ലീഡ് നൽകാൻ ബാവ ഹാജി ഓഫർ മുന്നോട്ടുവെച്ചത്.

എൽഡിഎഫിനു വേണ്ടി മുൻ മന്ത്രി കെ.ടി. ജലീലും ബിജെപിക്കു വേണ്ടി ജില്ലാ പ്രസിഡന്‍റ് രവി തേലത്താണ് തവനൂരിൽ മത്സരിക്കുന്നത്. 15 വർഷമായി ജലീൽ തന്നെയാണ് ഈ മണ്ഡലത്തിലൂടെ വിജയിച്ചു വരുന്നത്.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ

ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന ക്രമക്കേട്: 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റി, നടപടിയെടുക്കണമെന്ന് എസ്ഐടി