പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വീരൻ ‌മെട്രൊ വാർത്ത
Kerala

വീരൻകുടി ആദിവാസി സമരം: ഊരു മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി | Video

മർദനത്തിൽ പരുക്കേറ്റ ഊരു മൂപ്പൻ വീരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലക്കപ്പാറ: മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ മൂപ്പൻ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതിയ ഇവർ കെട്ടിയ കുടിലുകളും പൊലീസ് പൊളിച്ചു നീക്കി. മർദനത്തിൽ പരുക്കേറ്റ ഊരു മൂപ്പൻ വീരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരം ചെയ്യുന്ന പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതെന്ന് വീരൻ‌ പറയുന്നു.

പുനരധിവാസം അടക്കമുള്ള സർക്കാർ വാഗ്ദാനങ്ങളെല്ലാം പാഴായതോടെ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഊരിലെ അന്തേവാസികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. പുനരധിവാസവും വഴിയും സുരക്ഷിതമായ താമസ സൗകര്യവും അടക്കമുള്ള ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഊരിലെ ഏഴു കുടുംബങ്ങളും.

ശനിയാഴ്ചയാണ് മലക്കപ്പാറയിൽ നിന്ന് വന ഭൂമി തുടങ്ങുന്ന പ്രദേശത്തായി ഇവർ ഷെഡ് കെട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചത്. എന്നാൽ, വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഷെഡ് നിർമാണം തടഞ്ഞിരുന്നു.

പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വീരൻ

എന്നിട്ടും വീരൻകുടിക്കാർ സമരം തുടർന്നു. ഇതേത്തുടർന്നാണ് വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി മർദിച്ചതെന്നാണ് പരാതി.

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം