ഋതിക് 
Kerala

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂൺ ഇളകി വീണ് 4 വയസുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിലായിരുന്നു

Namitha Mohanan

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂണ് ഇളകി ദേഹത്തു വീണ് 4 വയസുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്.

കുട്ടിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിലായിരുന്നു. കുട്ടിയെ സമീപത്തെ ബന്ധുവിന്‍റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്. ഈ സമയത്താണ് അപകടമുണ്ടായത്. വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോ​ഗിച്ച് കെട്ടിയ ഊഞ്ഞാലിൽ ആടുന്നതിനിടെ സിമന്‍റ് തൂണ് തകർന്ന് കുഞ്ഞിന്‍റെ പുറത്തു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയപാതകളിൽ ഉടനീളം വർക്ക്‌ഷോപ്പുകളും പഞ്ചർ റിപ്പയറും

യുഎസ്-ഇറാൻ ചർച്ചകളിൽ വൻ പുരോഗതി

മൂന്ന് കോടിയും കടന്ന് ആധാർ ആപ്പ് ഡൗൺലോഡ്

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ