ജി. സുധാകരൻ

 
Kerala

''സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ‍്യാഭ‍്യാസം നേടണം'': വിമർശനവുമായി ജി. സുധാകരൻ

എന്തിനാണ് തന്‍റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതെന്നും സുധാകരൻ ചോദിച്ചു

Aswin AM

ആലപ്പുഴ: പൊതിച്ചോർ പരാമർശത്തിനു പിന്നാലെ സിപിഎം നേതാക്കൾ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധം നടത്തിയതിൽ പ്രതികരണവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. എന്തിനാണ് തന്‍റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതെന്നും സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ‍്യാഭ‍്യാസം നേടണമെന്നും സുധാകരൻ പറഞ്ഞു.

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പൊലീസിനെതിരേയും സുധാകരൻ വിമർശനം നടത്തി. അമ്പലപ്പുഴയിലെ പൊലീസ് ഉദ‍്യോഗസ്ഥർ ഭരണം മാറിയത് അറിഞ്ഞിട്ടില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിലെ റസിഡന്‍സ് അസോസിയേഷൻ യോഗത്തിലായിരുന്നു സുധാകരൻ സിപിഎമ്മിനെതിരേ പരസ‍്യമായി രംഗത്തെത്തിയത്.

തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ കൈകാര‍്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരൻ സിപിഎമ്മിനെതിരേ വീണ്ടും ആഞ്ഞടിച്ചത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"