ജി. സുധാകരൻ

 
Kerala

'തപാൽ വോട്ട് തിരുത്തൽ'; ജി. സുധാകരന്‍റെ മൊഴി രേഖപ്പെടുത്തി

തഹസിൽദാർ കെ. അൻവറിന്‍റെ നേതൃത്വത്തിലുള്ള സംഘം സുധാകരന്‍റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍റെ മൊഴി രേഖപ്പെടുത്തി. കേസെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിർദേശം നൽകിയതിനു പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്.

തഹസിൽദാർ കെ. അൻവറിന്‍റെ നേതൃത്വത്തിലുള്ള സംഘം സുധാകരന്‍റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവർ സംഘത്തിലുണ്ടായിരുന്നു. ഉച്ചയ്ക്കു ശേഷം എത്തിയ ഉദ്യോഗസ്ഥർ അരമണിക്കൂറോളം മൊഴിയെടുത്ത് മടങ്ങി.

മൊഴിയെടുപ്പ് പൂർത്തിയായെന്നും വിശദമായ റിപ്പോർട്ട് കലക്റ്റർക്ക് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പറയാനുള്ളതെല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും മൊഴിയെടുപ്പിന് ശേഷം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചൊവ്വാഴ്ച മുതൽ മഴ കനക്കും; 4 ജില്ലകളിൽ യെലോ അലർട്ട്

''അയ്യപ്പ സംഗമത്തിന്‍റെ പേരിൽ പിരിക്കുന്ന പണം സർക്കാർ വാങ്ങില്ല''; പ്രതിപക്ഷം രാഷ്ട്രീയം കാണുന്നുവെന്ന് വി.എൻ. വാസവൻ

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ തിരിച്ചു വരുന്നു

സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; നടി അറസ്റ്റിൽ