General transfer of secondary school teachers Administrative Tribunal Stay will  Continue
General transfer of secondary school teachers Administrative Tribunal Stay will Continue 
Kerala

അധ്യാപകരുടെ പൊതു സ്ഥലമാറ്റം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ തുടരും

കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.

വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനി അഥവാ സർക്കാരാണ് സമീപിക്കുന്നതെങ്കിൽ 10 ദിവസത്തിനകം ട്രൈബ്യൂണൽ തീരുമാനമെടുക്കണം. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാരും ഏതാനും അധ്യാപകരും നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. ഇതിനിടെ സ്ഥലം മാറ്റത്തിന് കാരണം ഭരണാനുകൂല അധ്യാപകസംഘടനയുടെ സമ്മർദ്ദമാണെന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രസംഗവും വിവാദമായി.

ഐപിഎൽ: കോൽക്കത്ത ഫൈനലിൽ

യുഎസിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് 3 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

മേയർ ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര