Arjun Ayanki 
Kerala

സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയ കേസ്: അർജുന്‍ ആയങ്കി പിടിയിൽ

അർജുന്‍ അയങ്കിക്കെതിരെ മുന്‍പ് സ്വർണക്കടത്തുമായി ബന്ധപ്പെട്ടും കേസുണ്ടായിരുന്നു.

Ardra Gopakumar

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസിൽ അർജുന്‍ ആയങ്കി പിടിയിൽ. പൂനെയിൽ നിന്ന് മീനാക്ഷിപുരം പൊലീസാണ് അർ‌ജുനെ പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരനായ അർജുന്‍ ആയങ്കി ഇന്നു പുലർച്ചെ 4 മണിയോടെയാണ് പൊലീസ് പിടികൂടുന്നത്. 4 മാസം മുന്‍പ് നടന്ന ആക്രമണത്തിൽ സിപിഎം നേതാക്കൾ ഉൾപ്പടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

75 പവന്‍ സ്വർണം, 23,000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത്. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വച്ച് പലവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുന്‍ അയങ്കിക്കെതിരെ മുന്‍പ് സ്വർണക്കടത്തുമായി ബന്ധപ്പെട്ടും കേസുണ്ടായിരുന്നു.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

'ആലിന്‍റെ ചിരി കുഞ്ഞുങ്ങളുടെ ഹൃദയം നിറയ്ക്കട്ടേ', പ്രായം കുറഞ്ഞ അവയവ ദാതാവിന്‍റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന, മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം